
വിവാദങ്ങള്‍ക്കൊടുവില്‍ നടി അമല പോള്‍ നായികയാകുന്ന ചിത്രം ആടൈ പ്രദര്‍ശനത്തിനു എത്തിയിരിക്കുകയാണ്. നഗ്ന രംഗങ്ങളുടെ പേരില്‍ വിവാദത്തില്‍പ്പെട്ട ആടൈ ഒരുക്കിയിരിക്കുന്നത് പ്രമുഖ സംവിധായകന് രത്നകുമാറാണ്.
ചിത്രത്തിൽ കാമിനിയായി അമല തകർത്ത അഭിനയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദർശനത്തിനെത്തി രണ്ട് ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നഗ്നതപ്രദർശനത്തിന്റെ പേരിലാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ വിവാദത്തിൽ നിറഞ്ഞത്. ഈ രംഗത്തിലും നഗ്നയായാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. കണ്ണാടി കൊണ്ട് നഗ്നത മറയ്ക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.