‘മനം പകുത്തു നല്‍കിടാം… കുറുമ്പു കൊണ്ട് മൂടിടാം’.. അമ്പിളിയുടെ പ്രണയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

0

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രമാണ് “അമ്പിളി”. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതലേ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു . ഇപ്പോള്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

 

 

ആരാധികേ.. എന്ന് തുടങ്ങുന്ന പാട്ട് സൂരജ് സന്തോഷും മധുവന്തിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തിലെ നായിക. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

 

 

 

നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ചിത്രം ആഗസ്റ്റ് ഒൻപതിന് തിയേറ്ററുകളിൽ എത്തും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

You might also like