
പ്രവീൺ റാണയുടെ “അനാൻ” ടീസറിനു പത്ത് ലക്ഷം വ്യൂസ്.
പ്രവീൺ റാണ സംവിധാനവും നായക വേഷവും ചെയ്യുന്ന “അനാൻ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ 10 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഒരു മിനുട്ട് പണ്ട്രണ്ടു സെക്കന്റ് ഉള്ള ടീസർ ആകാംഷ നിറച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
സമൂഹ നന്മയ്ക്കു വേണ്ടി ജനകീയ പോരാട്ടം സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അനാന്‍ എന്ന യുവാവിന്റെ കഥപറയുന്ന ചിത്രത്തില്‍ അനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പ്രവീണ്‍ തന്നെയാണ്. മണികണ്ഠൻ ആർ ആചാരി, ഇന്ദ്രൻസ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന അനാന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . ചിത്രത്തിലെ ഗാനങ്ങൾക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് കിരണ്‍ ജോണാണ്. രജനികാന്ത് ചിത്രം കബാലിയിലൂടെ പ്രസിദ്ധനായ അരുണ്‍ കാമരാജ് ഈ ചിത്രത്തിനായി പാടുന്നുണ്ട്.
GET READY FOR A BLASTANAN | ENERGISED PRELUDE TEASER | A PRAVEEN RANA FILM | Praveen Rana | Manikandan Rajan | IndransCaution: Don’t watch it without Headphones 🎧
Posted by Praveen Rana on Sunday, January 26, 2020