ഈ ആഴ്ച ഇറങ്ങിയ പുതിയ മലയാള സിനിമയുടെ ഡിവിഡി…!! “ആന്‍റ് ദ് ഓസ്‌കാര്‍ ഗോസ് ടു ട്രെയിലറിനു മികച്ച പ്രതികരണം.

0

റിലീസിന് മുന്‍പ് തന്നെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ “ആന്‍റ് ദ് ഓസ്‌കാര്‍ ഗോസ് ടു”വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. അനു സിത്താരയാണ് നായിക.

 

സിനിമാമോഹിയായ ഇസഹാക്ക് ഇബ്രാഹിമിന്‍റെ സ്വപ്നങ്ങളും ജീവിത പ്രാരാബ്ധങ്ങളുമാണ് ട്രെയിലറില്‍ കാണുന്നത്. കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’.

 

 

സിദ്ദിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വഹിച്ചു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. ചിത്രം ജൂൺ 21നു റിലീസിന് ഒരുങ്ങുന്നു.

You might also like