
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ”സച്ചിന്’ ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ രേഷ്മ അന്ന രാജന് ആണ് സച്ചിനിലെ നായിക. ഷാന്‍ റഹ്മാന് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. റൊമാന്റിക് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ധ്യാനാണ് സച്ചിന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വർഗീസ് , മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്, സേതു ലക്ഷ്മി, ഹരീഷ് കണാരന്, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സച്ചിനോടുള്ള ആരാധനയുടെ പേരില്‍ മകന് താരത്തിന്റെ എന്ന് പേരിടുന്നതും ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമാകുന്നത്. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നചത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന് നിര്‍മ്മിക്കുന്നത്.
“സച്ചിൻ” സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചു നായിക അന്ന രേഷ്മ രാജൻ . വിഡിയോ കാണാം :
സച്ചിന്റെ വിശേഷങ്ങളുമായി ലിച്ചി…
സച്ചിന്റെ വിശേഷങ്ങളുമായി ലിച്ചി….
Posted by Sachin – The Movie on Monday, July 1, 2019