മനം നിറക്കുന്ന അനുഗ്രഹീതൻ ആന്റണിയിലെ ബൗ ബൗ ഗാനം.

0

വൈറലായ ആദ്യ ഗാനം ‘കാമിനി..’ പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനാകുന്ന “അനുഗ്രഹീതൻ ആന്റണി”. ’96’ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി ജി കിഷൻ ആണ് നായിക.

 

 

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം നൽകി. അനന്യ ദിനേശും കൗശിക് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് സംവിധാനം.

 

 

ആന്റണിയും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.

You might also like