അപ്പാനി ഇനി ശങ്കര്‍… “ഓട്ടോ ശങ്കര്‍” – വിഡിയോ കാണാം ..

0

 

 

 

ഒരു കാലത്ത് തമിഴ് നാട്ടിലെ ജനങ്ങളെ വിറപ്പിച്ചു; ക്രൂരമായ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ഓട്ടോ ശങ്കറിന്റെ ജീവിത കഥ പറയുന്ന വെബ് സീരിസ് വരുന്നു. ‘ഓട്ടോ ശങ്കര്‍’ എന്നു പേരിട്ടിരിക്കുന്ന വെബ്‌ സീരിസിൽ ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയില്‍ അപ്പാനി രവി എന്ന ശക്തമായ കഥാപാത്രമായി പ്രേക്ഷക-നിരൂപക പ്രീതി നേടിയ ശരത് കുമാര്‍ (അപ്പാനി ശരത്) ആണ് ഓട്ടോ ശങ്കറിന്റെ വേഷം അവതരിപ്പിക്കുന്നത്. ഓട്ടോ ശങ്കറിന്റെ ടീസർ പുറത്തിറങ്ങുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു.

 

 

 

 

അങ്കമാലി ഡയറീസിലെ ശരത്തിന്റെ മികവുറ്റ അഭിനയം കണ്ട് “ഓട്ടോ ശങ്കര്‍ “സീരീസിന് ക്യാമറ ചെയ്യുന്ന മനോജ് പരമഹംസയാണ് ശരത്തിനെ ഓട്ടോ ശങ്കറിന്റെ വേഷം അവതരിപ്പിക്കാനായി ക്ഷണിച്ചത്. രംഗനാണ് ഓട്ടോ ശങ്കര്‍ വെബ് സീരീസിന്റെ സംവിധാനം. എണ്‍പതുകളില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായി വിലസിയിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ് പറയുന്നത്. ഗൗരി ശങ്കര്‍ എന്നായിരുന്നു ഓട്ടോ ശങ്കറിന്റെ ശരിക്കുള്ള പേര്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ജീവിതമാര്‍ഗം തേടി മദ്രാസിലെത്തുകയായിരുന്നു. അവിടെ പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായി ശേഷം ചാരായം കടത്തലിലൂടേയും പെണ്‍വാണിഭത്തിലൂടേയും കുപ്രസിദ്ധി നേടിയായിരുന്നു ഗൗരി ശങ്കര്‍ ഓട്ടോശങ്കര്‍ എന്ന അധോലോക നായകനായി മാറിയത്. ഇതിനിടെ ഇയാള്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഏറെ നാള്‍ പോലീസിനെ വെട്ടിച്ച് നടന്ന ഇയാള്‍ ഒടുവില്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നാല്‍പതാം വയസ്സില്‍ ഇയാളെ തൂക്കിലേറ്റുകയായിരുന്നു.

 

 

 

 

You might also like