പ്രഭുദേവ – മഞ്ജു വാര്യർ കോംബോ മാജിക്, ‘ആയിഷ’യിലെ ​ഗാനം കാണാം.

Here is the superfun video of the dance number ‘Kannilu Kannilu’ from ‘Ayisha’ starring Manju Warrier, Krishna Sankar, Mona. Directed by Aamir Pallikkal. Music composed by M Jayachandran

2,665

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറബ്യേൻ ചിത്രമായ “ആയിഷ”യിലെ കണ്ണില് കണ്ണില്.. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിച്ചത്. ബി കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയത് എം.ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുപത്തഞ്ചു ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് തുടരുന്ന ഗാനം ഇൻസ്റ്റാഗ്രാമിൽ റീൽസിലും തരംഗമാണ്.

നാളുകൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു വാര്യക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട്. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും.

പ്രഭുദേവ- മഞ്ജുവാര്യർ ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ഒരുക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ച നൃത്ത വിസ്മയം തീർത്തും തൃപ്തികരമാണെന്നാണ് അഭിപ്രായം. മഞ്ജു വാര്യർ എന്ന നടനവിസ്മയത്തിന്റെ നൃത്തചാരുതയ്ക്ക് അത്രമേൽ തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകര്യതയുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കും മറ്റ് പ്രേക്ഷകർക്കും “ആയിഷ” ഒരു പോലെ സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കാം.

വിജയ് ദേവരകൊണ്ട ചിത്രമായി ലൈഗറിനു ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് “ആയിഷ”. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബ് പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ.

 

You might also like