‘അമ്മയുടെ മകൾ തന്നെ’ … ബിന്ദുപണിക്കരുടെ മകളുടെ ഡബ്‌സ്മാഷ് വീഡിയോ !!!

0

 

 

 

 

 

മലയാള സിനിയിൽ ഹാസ്യവേഷങ്ങളിലെ തിളങ്ങിയ ബിന്ദു പണിക്കർ കൈയ്യടിനേടിയ പോലെ മറ്റാരും നേടിയിട്ടില്ല.ഹാസ്യ വേഷങ്ങൾക്കൊപ്പം സ്വഭാവ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തനതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് ബിന്ദു പണിക്കർ. കോമഡിയാകട്ടെ, സീരിയസാകട്ടെ ബിന്ദുപണിക്കർ ഓരോ കഥാപാത്രങ്ങൾക്കും നൽകുന്ന സ്വാഭാവികത അവരുടെ പ്രതിഭ അടയാളപ്പെടുത്തുന്നതാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ സിനിമയിൽ വീണ്ടും സജീവമാണ്.

 

 

 

 

 

 

എന്നാൽ സോഷ്യൽ മീഡിയയിൽ ബിന്ദു പണിക്കരല്ല, ബിന്ദുവിന്റെ വീട്ടിലെ മറ്റൊരാളാണ് താരം. മറ്റാരുമല്ല താരത്തിന്റെ ചെല്ലക്കുട്ടിയായ മകൾ അരുന്ധതി തന്നെ. അരുന്ധതിയുടെ ടിക്ടോക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.അമ്മയുടെ മകള്‍ തന്നെ എന്നാണ് അരുന്ധതിയുടെ പ്രകടനം കണ്ട സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ഒന്നടങ്കം പറയുന്നത്.

 

 

 

 

 

 

 

 

‘അമ്മയുടെ മകൾ തന്നെ’യെന്നാണ് അരുന്ധതിയുടെ ഡബ്സ്മാഷ് പ്രകടനം കണ്ട് സോഷ്യൽ മീഡിയ പറയുന്നത്. മോഹന്‍ലാല്‍, ദിലീപ്, സൂര്യ, ജ്യോതിക തുടങ്ങിയവരുടെ ഡബ്സ്മാഷുകളാണ് അവയിൽ ഹൈലൈറ്റ്സ്. ഇതൊക്കെ കണ്ട് അരുന്ധതിയുടെ സിനിമ പ്രവേശനം എന്നാണെന്ന് ആസ്വാദകർ ചോദ്യം തുടങ്ങിക്കഴിഞ്ഞു.

You might also like