സമകാലിക പ്രസക്തിയും ആത്‌മബന്ധങ്ങളുടെ വൈകാരികതയും നിറഞ്ഞ “ചുറ്റ്”.

എന്തിനോ വേണ്ടിയുള്ള മനുഷ്യന്റെ പരക്കം പാച്ചിലിനു ഒരു പരിധി വരെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കടിഞ്ഞാണിട്ട്

ക്വാറന്റീൻ കാലഘട്ടത്തിൽ ജോലി നഷ്ട്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരുന്ന മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരനും

0

എന്തിനോ വേണ്ടിയുള്ള മനുഷ്യന്റെ പരക്കം പാച്ചിലിനു ഒരു പരിധി വരെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കടിഞ്ഞാണിട്ട് അവൻ പ്രകൃതിയിൽ വെറും കീടമാണെന്ന തിരിച്ചറിവ് പകർന്ന പ്രതിഭാസം – കൊറോണ. കൊറോണ ഭീതി പരത്തിയിരുന്ന ആദ്യ കാലയളവിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന ചെറുകഥയാണ് ചുറ്റിനു ഇതിവൃത്തം. വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ ലളിതമായി തുടങ്ങി, ചില സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ ശക്തമായി പ്രതിപാദിക്കുന്ന അവതരണം ഈ ഷോർട് ഫിലിമിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

Also Read: സസ്പെൻസ് ത്രില്ലറുമായി ഇന്ദ്രജിത്തും അനുസിത്താരയും; “അനുരാധ” വരുന്നു.

ചെറിയ സമയം കൊണ്ട് വളറെയേറെ കാര്യങ്ങൾ പങ്കുവയ്ക്കുന്ന കൊച്ചു ചിത്രം കുറച്ചു വൈകിയാണ് വരവ് അറിയിച്ചത് എങ്കിലും സമകാലിക പ്രസക്തി ഒട്ടും ചോരാതെ തന്നെ കഥ പറയുന്നു. ക്വാറന്റീൻ കാലഘട്ടത്തിൽ ജോലി നഷ്ട്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരുന്ന മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരനും അവനെ കേന്ദ്രീകരിച്ചു നാട്ടിൽ നടക്കുന്ന ചില രാഷ്ട്രീയ മുതലെടുപ്പുകളും അവന്റെ പ്രണയവും, ആത്‌മബന്ധങ്ങളും എല്ലാം വൈകാരികമായി അവതരിപ്പിക്കപ്പെടുമ്പോൾ ഈ ചെറുചിത്രത്തിന്റെ മേക്കിങ് രീതി പ്രശംസനീയമാണ്.

ടോം ജോസ് എന്ന ബിടെക് ബിരുദധാരിയുടെ ആദ്യ സംവിധാന സംരംഭമാണ് “ചുറ്റ്”. മൂവി മോങ്ക്സ് ന്റെ ബാനറിൽ ഔസേപ്പച്ചൻ സെബാസ്റ്റ്യൻ നിർമ്മിച്ച ഷോർട് ഫിലിമിൽ അഖിൽ പ്രഭാകർ, സോനാ സാജൻ, ബിട്ടോ ഡേവിസ്, മെറിൻ ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: വെള്ള സാരിയിൽ കലക്കൻ ലുക്കിൽ ഹണി റോസ്.. പുതിയ ഫോട്ടോഷൂട്ട് കാണാം.

ഛായാഗ്രഹണം ബെയ്‌ലി ജോസ്, എഡിറ്റിംഗ് ടിനു കെ തോമസ്, പശ്ചാത്തല സംഗീതം അർജുൻ ഭാസ്കർ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ട്യൂബ് ചാനലിൽ റിലീസ് ആയ ഈ കൊച്ചു ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി മുന്നേറുന്നു.

You might also like