പ്രിന്‍സിപ്പല്‍ സ്റ്റുഡന്‍സിന്; എനിക്കല്ല’…..തന്നെ ഗെറ്റ് ഔട്ട് അടിച്ച  പ്രിന്‍സിപ്പാളിന് മാസ് മറുപടി കൊടുത്ത് ഡെയിന്‍ ഡേവിഡ്…

0
കോമഡി റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഡെയിന്‍ ഡേവിസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.കൊണ്ടോട്ടി ബ്ലോസം കോളേജില്‍ അതിഥിയായി എത്തിയ താരത്തെ പ്രിന്‍സിപ്പാള്‍ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിന്റെ വീഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്. പ്രിന്‍സിപ്പാളിന്റെ ഈ നടപടിയെ വിമര്‍ശിച്ച് പലരം രംഗത്ത് വന്നു കഴിഞ്ഞു.
മലപ്പുറത്തെ ബ്ലോസം കോളേജില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കരഘോഷങ്ങളോടെ വിദ്യാര്‍ത്ഥികള്‍  വേദിയിലേക്ക് ആനയിച്ച് താരത്തിനെതിരെ ചീറിയടുക്കുന്ന കോളേജ് പ്രിന്‍സിപ്പളെയാണ് വീഡിയോയില്‍ കാണുന്നത്.  ഇതെന്റെ കോളേജാണ് ..ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ് എന്നു പറഞ്ഞ് ഡെയിനിനോട് പുറത്ത് പോകാന്‍ പ്രിസന്‍സിപ്പല്‍ ആക്രോശിക്കുകയായിരുന്നു. കുറച്ച് നേരത്തേക്ക് കാര്യങ്ങളൊന്നും ഡെയിന്‍ ഡേവിസിന് മനസിലായില്ല. വീണ്ടും പ്രിന്‍സിപ്പളാണെന്ന് പറഞ്ഞ് രംഗത്ത് വന്നതൊടെ ഡെയിന്‍ പൊട്ടിത്തെറിച്ചു തുടര്‍ന്ന് സിനിമ ഡയലോഗിനെ വെല്ലുന്ന ഒരു മാസ് മറുപടി കൊടുത്താണ് ഡെയിന്‍ വേജി വിട്ടത്. ‘പ്രിന്‍സിപ്പള്‍ സ്റ്റുഡന്‍സിന്; എനിക്കല്ല’. കയ്യടിയും ആരവങ്ങളോടും കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഈ മറുപടിയെ എതിരേറ്റത്.
ഫങ്ഷന് കുട്ടികള്‍ ഡ്രസ്‌കോട് ഇടാന്‍ പാടുള്ളതല്ല എന്ന് പ്രിന്‍സിപ്പാള്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു പക്ഷേ  അത് വകവയ്ക്കാതെ ഒരേ ഡ്രസ് കോഡില്‍ വന്നതോടെയാണ് പ്രിന്‍സിപ്പാള്‍ പ്രകോപിതനായത്. തന്നോട് ഇവിടുത്തെ പ്രിന്‍സിപ്പാള്‍ ഗെറ്റ് ഔട്ട് അടിച്ചെന്നും ലൈഫില്‍ ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസാരിക്കുന്നതിനിടക്ക് ഡെയിനിനെ തടയാന്‍ ശ്രമിക്കുന്നവരെയും അവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നവരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഡെയിനിനെ ആഘോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ യാത്രയാക്കിയത്. എന്നിരുന്നാലും വിളിച്ചു വരുത്തിയ അതിഥിയോട് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല എന്നാണ് സൈബറിടത്തിലെ അടക്കം പറച്ചില്‍.

You might also like