
മുംബൈ: വാര്‍ത്തകളില്‍ എന്നും നിറഞ്ഞ് നില്ക്കുന്ന താര ജോഡികളാണ് ദീപിക പദുകോണും റണ്വീര് സിംഗും. ഇരുവരുടെയും ഓരോ ചലനങ്ങളും ആഘോഷിക്കുന്ന ആരാധകര്‍ ഇത്തവണ ദീപിക പദുകോണിന്റെ വിമാനത്താവളത്തിലെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്.
വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ഇത് കേട്ട് തിരിഞ്ഞ് നിന്ന് ‘കാര്‍ഡ് പരിശോധിക്കണോ ? ‘ എന്ന് ചോദിച്ച ദീപിക ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്ത് ഉദ്യോഗസ്ഥന് നീട്ടി. ദീപികയുടെ വിനയത്തോടെയുള്ള പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ആരാധകര്‍ ദീപികയുടെ പെരുമാറ്റത്തെ വാനോളം പ്രശംസിക്കുന്നുമുണ്ട്.
നിങ്ങൾക്ക് അത് ആവശ്യമാണോ? എന്നു ചോദിച്ചശേഷം ദീപിക യാതൊരു മടിയും കൂടാതെ ബാഗിനുളളിൽനിന്നും ഐഡി കാർഡ് എടുത്ത് കാണിക്കുകയായിരുന്നു. ദീപികയുടെ ഈ പ്രവൃത്തിയാണ് ആരാധകർ ഏറ്റെടുത്തത്. ”ഐഡി കാർഡ് കാണിക്കാൻ ദീപിക തയ്യാറായത് എനിക്ക് ഇഷ്ടമായി, അവരോട് ബഹുമാനം തോന്നുന്നു,” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.
‘ചപ്പാക്ക്’ ആണ് ദീപികയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയായാണ് ദീപിക ചിത്രത്തിൽ വേഷമിടുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.