ബിക്കിനിയില്‍ ബോറാകുമെന്ന് കരുതി; എന്നാല്‍ അവര്‍ പിന്തുണ നല്‍കി- ദീപ്തി സതി

0
‘നീന’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമായ മുഖമാണ് നടി ദീപ്തി സതിയുടേത്. മലയാളത്തില്‍ തുടക്കം കുറിച്ച ദീപ്തി മറ്റുഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ‘പുള്ളിക്കാരൻ സ്റ്റാറാ..’ എന്ന ചിത്രം മമ്മൂട്ടിയുടെ നായികയായും ദീപ്തി ശ്രദ്ധ നേടി. ദീപ്തി ഇപ്പോള്‍ അഭിനയിക്കുന്നത് ‘ലക്കി’ എന്ന മറാഠി ചിത്രത്തിലാണ്. മുംബൈയില്‍ വളര്‍ന്നതിനാല്‍ മറാത്തി പരിചിതമാണെന്നും മലയാളത്തെയും തമിഴിനെയും അപേക്ഷിച്ച് കൂടുതല്‍ കംഫര്‍ട്ടാണെന്നും താരം പറയുന്നു.

ലക്കിയിലെ കഥാപാത്രത്തിന് വേണ്ടി ബിക്കിനി ധരിക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പങ്കുവക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
 

 

”സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷെ ചില സമയങ്ങളില്‍ ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നുവെന്ന് താരം പറയുന്നു. ബിക്കിനിയില്‍ താന്‍ എങ്ങനെയായിരിക്കും താന്‍, സിനിമയില്‍ ബിക്കിനി അണിഞ്ഞാല്‍ അത് മോശമാകുമോ? സ്‌ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം, ഇത്തരത്തിലുള്ള ചിന്തകള്‍ തന്നെ അലട്ടിയതായി താരം പറയുന്നു.

 


എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ക്കിടയില്‍ കേട്ട ശബ്ദമാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് എസ് യാദവും മറ്റു അണിയറ പ്രവര്‍ത്തകരും എനിക്ക് പിന്തുണ നല്‍കി. ചിത്രത്തിലെ ആ രംഗം തനിക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഒഴിവാക്കാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. തന്റെ കംഫര്‍ട്ടിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്.

സംവിധായകനും അണിയറ പ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ രംഗം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. ആത്മാര്‍ത്ഥതയോടെയാണ് താന്‍ ലക്കിയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്- താരം പറഞ്ഞു..
You might also like