ദിലീപിന്റൊപ്പം കാവ്യാ !!! വീഡിയോ വൈറൽ…..

0

 

 

 

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് കാവ്യാ -ദിലീപ് ദമ്ബതികളാണ് . സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഒന്നിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഇവരായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു അക്കാര്യത്തെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരദമ്ബതികള്‍ കൂടിയാണ് ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച്‌ മുന്നേറുന്ന ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി അത്ര നല്ല കാര്യങ്ങളായിരുന്നില്ല ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത്. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്ത് ശക്തമായി മുന്നേറുകയാണ് ദിലീപ്.

 

 

 

താരരാജാക്കന്‍മാര്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ജനപ്രിയ നായകനെന്ന പദവി ദിലീപിന് സ്വന്തമായിരുന്നു. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപിന്റെ ശക്തമായ തിരിച്ചുവരവില്‍ ആരാധകരും സന്തുഷ്ടരാണ്. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലുമൊക്കെ കരിനിഴലായെത്തിയ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സന്തോഷകരമായ ജീവിതം നയിച്ച്‌ വരികയാണ് ദിലീപും കാവ്യ മാധവനും. മീനാക്ഷി മാത്രമല്ല മഹാലക്ഷ്മിയും ഇവര്‍ക്കൊപ്പമുണ്ട്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്.

 

 

 

Image result for dileep kavya

 

ദിലീപും കാവ്യയും എന്നൊക്കെ ഒരുമിച്ചെത്തിയിട്ടുണ്ടോ അന്നൊക്കെ സോഷ്യല്‍ മീഡിയ അതാഘോഷമാക്കി മാറ്റിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞിരിക്കുകയാണ് കാവ്യ മാധവന്‍. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച്‌ കഴിയുകയാണ് അവര്‍. സിനിമയില്‍ മാത്രമല്ല പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ. അപൂര്‍വ്വമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവരാറുള്ളൂ. ആരാധകരാവട്ടെ ഇവരുടെ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്.

You might also like