ചിറയ്ക്കൽ കാളിദാസനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയ നായിക ദൃശ്യ രഘുനാഥ്.

ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ദൃശ്യ രഘുനാഥ്

ചിറയ്ക്കൽ കാളിദാസനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയ നായിക ദൃശ്യ രഘുനാഥ്.

0

ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ദൃശ്യ രഘുനാഥ് എന്ന തൃശൂർകാരി അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട നായികയാണ് ദൃശ്യ.


വളരെ കുറച്ചു ചിത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചുരുക്കം ചില നടികളുടെ പട്ടികയിൽ ഉൾപെടുത്താവുന്ന നടിയാണ് ദൃശ്യ രഘുനാഥ്. പ്രിയ താരത്തിൻ്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും സെൽഫികളും ആരാധകർക്ക്‌ എന്നും ആഘോഷമാണ്.

കഴിഞ്ഞ കുറച്ചു നാളായി ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഒന്നും തന്നെ ദൃശ്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു കണ്ടിട്ടില്ല; എന്നാൽ ഇപ്പോൾ ഗജേന്ദ്ര ബാഹുബലി ചിറക്കൽ കാളിദാസനുമായിട്ടുള്ള പുതിയ ഫോട്ടോ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വച്ചു. നിമിഷനേരം കൊണ്ടു തന്നെ ചിത്രങ്ങൾ വൈറലാകുകയാണ്.

ഒമർ ലുലുവിന്റെ ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടി. തൻ്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷ നിമിഷങ്ങളും ആരാധകരുമായി ഇപ്പോഴും പങ്കുവെക്കാറുമുണ്ട്. ആരാധകർക്ക് അവരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയും നൽകുന്ന പതിവു ഇവിടെയും കാണുന്നു. താരത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളിൽ താരത്തിൻ്റെ ആരാധകർ കൂടുതൽ സുന്ദരിയായതായി ചൂണ്ടിക്കാട്ടുന്നു.

ശാലീന സൗന്ദര്യമായി മലയാള സിനിമയിലേക്കെത്തിയ ദൃശ്യയുടെ പുതുപുത്തൻ ചിത്രങ്ങൾക്കു പിന്നിൽ കോഴിക്കോട് പ്രവർത്തിക്കുന്ന റെയിൻബോ മീഡിയയുടെ സാരഥി ശരത് ആലിൻതറയും മനോഹരമായ ഒരുക്കിയതു വിദ്യ സബീഷുമാണ്. തന്റെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് താരം.

താരത്തിൻ്റെ മേക്കോവർ ചിത്രങ്ങളിലെ ലുക്കിന്റെ പിന്നിലെയും ഫോട്ടോഗ്രാഫർക്കും മേക്കപ്പ് ആർട്ടിസ്സ്റ്റിനും നന്ദി പറയുകയാണ് ആരാധകർ. തങ്ങളുടെ ഇഷ്ട്ട താരത്തിൻ്റെ ഓണസമ്മാനമായ ചിത്രങ്ങൾക്ക്‌ പിന്നിലെ മേക്കോവർ വീഡിയോ ഇപ്പോൾ നൊസ്റ്റു ടീം പുറത്തു വിട്ടിരിക്കുകയാണ് വീഡിയോ കാണാം:

You might also like