കഥാപാത്രത്തിനായി ശരീരഭാരം മാറ്റിമറിച്ചു; ആദ്യം 20 കിലോ കൂട്ടി, പിന്നെ 15 കിലോ കുറച്ചു.

0

 

കഥാപാത്രങ്ങള്‍ക്കു വേണ്ടി സംവിധായകര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ശരീരഭാരം മാറ്റി മറിക്കുന്നവരാണ് പല നടീ നടന്മാരും. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും പുതിയൊരു പിന്‍ഗാമി കൂടി ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. പുതുമുഖ നായിക ഫറ ഷിബ്‌ല. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലെ സഥാപാത്രമാകാന്‍ 20 കിലോ ശരീരഭാരമാണ് താരം വര്‍ധിപ്പിച്ചത്.

 

 

ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായിക…..

ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായിക…..68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ കക്ഷി അമ്മിണിപ്പിള്ളയിലെ നായികയായ ഷിബിലയുടെ മേക്ക് ഓവർ വീഡിയോ Watch Trailer in YouTube : https://youtu.be/CULhM41pbpQAsif Ali | Zarah Films |E4 Entertainment | White Paper | Jayasurya

Posted by Kakshi: Amminippilla on Wednesday, June 19, 2019

 

ഫറ ഷിബ്‌ല എന്ന പുതുമുഖ നടിയാണ് ഇത്തരത്തില്‍ മേക്ക് ഓവര്‍ നടത്തി അമ്പരപ്പിച്ചിരിക്കുന്നത്. ഓഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോയാണ് നടി കൂട്ടിയിരുന്നത്. ആറ് മാസം കൊണ്ടാണ് നടി ശരീര ഭാരം വര്‍ധിപ്പിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ എല്ലാം ഫറയുടെ കഥാപാത്രത്തെയും കാണിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ നടിയെ കണ്ട് ആരാണിതെന്ന സംശയവും പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു.

 

 

അവതാരകയായി ശ്രദ്ധ നേടിയ ശേഷമാണ് ഫറ ഷിബ്‌ല തന്റെ ആദ്യ ചിത്രത്തിലേക്ക് എത്തിയത്. സിനിമയുടെ ഷൂട്ട് ഡിസംബറില്‍ പൂര്‍ത്തിയായായതിന് പിന്നാലെയാണ് നടി ശരീര ഭാരം പഴയ രീതിയില്‍ ആക്കിയത്. ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിലൂടെ മൂന്ന് മാസം കൊണ്ട് 15 കിലോയാണ് നടി കുറച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

 

 

കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നടി മേക്ക് ഓവര്‍ വരുത്തിയിരുന്നത്. അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും നടി പറയുന്നു. തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

 

You might also like