സൈക്കിളിസ്റ്റായി പറക്കാൻ രജിഷ വിജയൻ; ഫൈനൽസ് ഗാനം ഹിറ്റ്.

0

ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചു, മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടിയാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫെനല്‍സ്’. ചിത്രം ഈ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

 

 

 

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. അലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഫൈനല്‍സിലെ പുതിയ ഗാനം. പറക്കാം…പറക്കാം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എം ഡി രാജേന്ദ്രന്റെതാണ് ഗാനത്തിലെ വരികള്‍. യാസിന്‍ നിസാര്‍, ലത കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

 

 

 

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You might also like