ഗാംബിനോസിൽ നായികയായി നീരജ ; വിഡിയോ കാണാം.

0

നവാഗതനായ ഗിരീഷ് പണിക്കർ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ‘ഗാംബിനോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രാധികാ ശരത്കുമാര്‍, സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

 

 

 

 

നീരാജയാണ് നായിക. മലയാളത്തിലും തമിഴകത്തും നായിക പദവിലേക്ക് ചുവട് വയ്ക്കുന്ന നീരജ ; സെല്‍മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

 

 

 

k

 

 

 

കങ്കാരു ബ്രോഡ് കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ഗാംബിനോസ് എന്ന ചിത്രത്തില്‍ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ എന്നിവരാണ് മറ്റു താരങ്ങൾ. സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു. ഗാംബിനോസ് ജനുവരി മൂന്നാം വാരം പ്രദർശനത്തിനെത്തും.

 

 

 

 

 

You might also like