പ്രതികാരകഥയുമായി “ദി ഗാംബിനോസ്” എത്തുന്നു . ട്രെയ്‌ലർ കാണാം .

0

ആക്ഷന്‍ ത്രില്ലർ “ഗാംബിനോസ്” സിനിമയുടെ ട്രെയ്‌ലർ ജയസൂര്യ പുറത്തിറക്കി. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു സമ്പൂർണ്ണ മാഫിയ ത്രില്ലർ സിനിമ പുറത്തിറങ്ങിയിട്ടു. അതിനു വിരമിട്ടാണ് ഗാംബിനോസ് റിലീസിന് ഒരുങ്ങുന്നത്.

 

 

അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തിയിരുന്ന ഗാംബിനോസിനെ പോലീസിനും പേടിയായിരുന്നു. ഈ ഭീകര കുടുംബത്തിന്റെ കഥയാണ് മലയാളത്തില്‍ സിനിമയാവാന്‍ പോവുന്നത്. സിനിമ മലബാറിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്.

 

 

 

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്‍. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്‌ലൈനോടെ വരുന്ന സിനിമ നവാഗതനായ ഗിരീഷ് പണിക്കരാണ് സംവിധാനം ചെയ്യുന്നത്. രാധിക ശരത് കുമാറാണ് ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, നീരജ, സിജോയ് വര്‍ഗീസ്, സാലു കെ ജോര്‍ജ്, തമിഴ് നടന്‍ സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.

 

 

 

 

ജനുവരി മൂന്നാം വാരം ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് നിര്‍മ്മാണം സക്കീര്‍ മഠത്തിലാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം. ജോക്‌സ് ബിജോയുടേതാണ് സംഗീതം. ഇറോസ് ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ വിതരണം.

 

 

 

You might also like