അമ്മയോട് ഒരിക്കലും ഇത് ചെയ്യരുത് – ‘ഗ്രാൻഡ് മാ ടോയ്’ ; വിഡിയോ കാണാം.

വാർദ്ധക്യത്തിൽ അനാഥമാകുന്ന മാതാപിതാക്കളുടെ നൊമ്പരത്തിന്റെ കഥകൾ നിരവധി വന്നുപോയിട്ടു മലയാളത്തിൽ പക്ഷെ അവയിൽ പകുതിപോലും മനസിനെ സ്വാധീനിച്ചില്ല

അമ്മമാർക്ക് വേണ്ടി ഈ ‘ഗ്രാൻഡ് മാ ടോയ്’ ; വിഡിയോ കാണാം.

0

വാർദ്ധക്യത്തിൽ അനാഥമാകുന്ന മാതാപിതാക്കളുടെ നൊമ്പരത്തിന്റെ കഥകൾ നിരവധി വന്നുപോയിട്ടു മലയാളത്തിൽ പക്ഷെ അവയിൽ പകുതിപോലും മനസിനെ സ്വാധീനിച്ചില്ല. പക്ഷെ ഇവിടെ തികച്ചും ഒരു പുതിയ അനുഭവം നൽകിയ ” ഗ്രാൻഡ് മാ ടോയ്” ഒരു കുഞ്ഞു ഹ്രസചിത്രത്തിനു മുകളിൽ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു പോകും . പി.യു.കൃഷ്ണൻ നിർമ്മിച്ച് ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത ഈ കൊച്ചു ഹ്രസ്വചിത്രം ” കഴിഞ്ഞ ദിവസം യൂടൂബിൽ റിലീസ് ചെയ്തു .പത്മശ്രീ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ സെക്രട്ടറിയുമായ കൊച്ചിൻ മെട്രോ UAE യുടെ ഫെയ്സ് ബുക്ക് പേജിലൂടെയും, തുടർന്നു പ്രശ്സ്ഥ സംവിധായകൻ രാജസേനൻ, ഊർമ്മിള ഉണ്ണി, സൗപർണ്ണിക സ്വഭാഷ് , ചാർമിള , മനോജ് തുടങ്ങിയ പ്രശസ്ത താരങ്ങളുടെ പേജിലൂടെയുമാണ് ഈ കൊച്ചു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതു.

മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങൾക്കു പ്രാധാന്യം നഷ്ട്ടപെട്ടിരിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിൽ അമ്മമാരെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേക ബഹുമതികൂടി ഈ ചിത്രത്തിന് അവകാശപെടാം . തമിഴ്, മലയാളം, തെലുങ്ക് ഭാഷാചിത്രങ്ങളിലെ പ്രശസ്ത തിരക്കഥാകൃത്തായ സതീഷ് മുതുകുളമാണ് ഗ്രാൻഡ് മാ ടോയിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . സിനിമാട്ടോഗ്രാഫി ജോഷ്വ റൊണാൾഡും പ്രൊഡക്ഷൻ കൺട്രോളർ ബിജു ആറ്റിങ്ങലും അസ്സോസിയേറ്റ് ഡയറക്ടർ സ്രാവൻ ബിജുവുമാണ് പ്രശസ്ത ചിത്രകാരനും ക്യാ മാനുമായ ഗജേന്ദ്രൻ വാവയുടെ സംവിധാനമികവും ഇതിനു പിന്നിലുണ്ട്.

ബേബി മഹാശ്വേത പ്രധാന വേഷത്തിൽ എത്തുന്ന ഈ കൊച്ചു ചിത്രത്തിൽ വത്സല മേനോൻ , വിനോദ് രവി , കല്യാണി നായർ, റോസിലിൻ , ശ്രീകുമാർ , ലച്ചു , സുന്ദരി അമ്മ, മാസ്റ്റർ അമൻ, സതി ,ശാന്തകുമാരി, മാസ്റ്റർ അഭിനവ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫി സദൻ ടോപ്പും , ചിത്രത്തിന്റെ ടി.ഐ വിഷ്ണു പുളിയറയും , സഹസംവിധാനം ക്രിസ്റ്റിൻ റോയ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രവീണും , കവിതാ രചന സുബാഷ് ചേർത്തലയും ആലാപനം ശ്രീലക്ഷ്മി.

You might also like