വീണ്ടും ഹൃദയസ്പര്‍ശിയായ ഒരു മലയാള സിനിമ കൂടി ; “ഹൃദ്യം” പ്രദർശനത്തിനൊരുങ്ങുന്നു.

0

 

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘”ഹൃദ്യം” പ്രദർശനത്തിനൊരുങ്ങുന്നു. നായക കഥാപാത്രമായ സാംകുമാറായി നവാഗതനായ അജിത്, സോഫിയയായി നവാഗത നടി ശോഭ എന്നിവർ വേഷമിടുന്നു. കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ്‌കുമാര്‍ എന്നിവരാണ് ഹൃദയത്തിലെ മറ്റു താരങ്ങൾ.

 

 

സമൂഹനന്മയ്ക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് സോഫിയ എന്ന വിധവയുടെ അടുത്തെത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ സോഫിയ ആ യുവാവിനെ പരിചരിക്കുന്നു. പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ടാണ് “ഹൃദ്യം” പ്രേക്ഷകരിലേക്ക് എത്തുന്നത്.

 

 

 

ബാനര്‍, നിര്‍മ്മാണം – ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം – കെ.സി. ബിനു, ഛായാഗ്രഹണം – ആനന്ദ്കൃഷ്ണ, ഗാനരചന – പൂവ്വച്ചല്‍ ഖാദര്‍, സംഗീതം – അജിത് കുമാര്‍, പവിത്രന്‍, അസ്സോ: ഡയറക്ടര്‍ – ഷബീര്‍ഷാ, എഡിറ്റിംഗ് – വിഷ്ണു പുളിയറ, കല – രാജേഷ് ട്വിങ്കിള്‍, ചമയം – വൈശാഖ്, വസ്ത്രാലങ്കാരം – സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍ – അനീഷ്. ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ് – സന്തോഷ്, പി.ആര്‍.ഓ – അജയ്തുണ്ടത്തില്‍. ചിത്രം മേയ് 31നു തിയേറ്ററുകളിലെത്തും.

 

 

 

You might also like