‘ഞാൻ ഒരാളെ കൊന്നു സാറേ…!!’ ത്രില്ലടിപ്പിക്കാൻ അപർണ ബാലമുരളി ; “ഇനി ഉത്തരം” ട്രെയ്‌ലർ ശ്രദ്ധ നേടുന്നു.

Ini Utharam directed by Sudeesh Ramachandran and will feature Aparna Balamurali, Kalabhavan Shajohn, Harish Uthaman and Sidharth Menon as lead characters. .. Watch Trailer Video Below

140

അപർണ ബാലമുരളി മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ സിനിമ ‘ഇനി ഉത്തരത്തി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ആദ്യവാരം പ്രദർശനത്തിനെത്തും. എ ആൻഡ് വി എന്റർടെയ്ൻമെന്റ്സ് ബാനറിൽ അരുൺ, വരുൺ എന്നിവർ നിർമ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ജാനകി എന്ന കഥാപാത്രത്തെയാണ് അപർണ ബാലമുരളി അവതരിപ്പിക്കുന്നത്. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ‘ഇനി ഉത്തരം’ പറയുന്നത്.

 

കലാഭവൻ ഷാജോൺ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, പിആർഒ: വൈശാഖ് സി. വടക്കേവീട്.

You might also like