
നവാഗതനായ അനുരാജ് മനോഹര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ഇഷ്ക്” നാളെ തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയിന്‍ നിഗം വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്കിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പറയുവാൻ’ യൂട്യൂബിൽ ട്രെൻഡിങ് ആണ്.
കൂടാതെ ചിത്രത്തിന്റെ ടീസറും കുമ്പളങ്ങി നൈറ്റ്സിലെ ബോബി എന്ന കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്നിന്റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. സച്ചി എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം ഇഷ്ക്കിൽ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത , എ വി അനൂപ് , സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.