
ഷെയിന്‍ നിഗം നായകനായി എത്തുന്ന ഇഷ്കിന്റെ ട്രെയ്ലര് പുറത്തുവിട്ടു. പൃഥ്വിരാജാണ് ഫേയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഷെയിന്‍ നിഗവും നായിക ആന്‍ ശീതളും ഒന്നിച്ചുള്ള കാര്‍ യാത്രയാണ് ടീസറില്‍ കാണിക്കുന്നത്. പ്രണയം നിറച്ച ട്രെയ്ലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രെയ്ലറിന് ലഭിക്കുന്നത്.
നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. എന്നാല്‍ പ്രണയം തന്നെയാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് ടീസര്‍ നല്കുന്ന സൂചന. രതീശ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.
പൃഥ്വിരാജ് നായകനായ ‘എസ്ര’യിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. ഷൈന്‍ ടോം ചക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രതീഷ് രവി ഒരുക്കിയിരിക്കുന്ന തിരക്കഥയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഇ ഫോര്‍ എന്റര്ടൈന്മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
മധു സി നാരായണന് സംവിധാനം ചെയ്ത കുമ്ബളങ്ങി നൈറ്റ്സാണ് ഷെയ്ന് നിഗമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയമായിരുന്നു.