മനസ്സ് കൊണ്ടും ശരീരം കൊണ്ടും ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ!! വീഡിയോ വൈറലാകുന്നു…

0

Image result for ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ

 

 

 

ഒരേ സിനിമയ്ക്ക് പിന്നിലും നിരവധി കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റേയും കഥകൾ പറയാനുണ്ടാകും. അവയെല്ലാം പൂർണ്ണ വിജയം കാണുമ്പോഴാണ് എടുത്ത റിസ്ക്കിന് ഫലമുണ്ടാകുന്നത്. ഇത്തരത്തിൽ കഠിന പ്രയത്നത്തിലൂടെ പിറവി എടുത്ത ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുകയും അവയ്ക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുമുണ്ട്. 2018 ൽ ഇത്തരത്തിൽ പുറത്തു വന്ന ചിത്രമാണ് ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി.

 

 

A sneak peek into jayettan's hardwork. So happy to be part of this movie as still photographer. Congrats Jayasurya

Posted by Mahadeven Thampy on Wednesday, February 27, 2019

 

 

 

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഈ ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനുവേണ്ടി ജയസൂര്യ മേരിക്കുട്ടിയായ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്. ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് വൈറലാകുന്നത്. ഒരുസിനിമയ്ക്കുവേണ്ടി ജയസൂര്യ എടുത്ത കഷ്ടപ്പാടുകളെല്ലാം ഈ കുറിപ്പില്‍ മഹാദേവന്‍ തമ്പി വ്യക്തമാക്കുന്നുണ്ട്.

 

 

 

 

Image result for ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ

 

 

മഹാദേവന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിധി…അത് എല്ലാവരുടെയു മുന്നില്‍ വെളിപ്പെട്ടു എന്ന് വരില്ല…ഓരോ നിധികളും കാലം കാത്തു വച്ചിരിക്കുന്നത് അര്‍ഹത ഉള്ളവരുടെ മുന്നില്‍ യഥാസമയം വെളിപ്പെടുന്നതിനാണ്..അതിനു വേണ്ടി കഷ്ടപ്പെടണം കാത്തിരിക്കണം… ജീവിത വിജയങ്ങളും അതുപോലെ തന്നെ.. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൈവന്ന നിധി തന്നെയാണ് കേരള സര്‍ക്കാരിന്റെ ഈ ആദരം.. ഇങ്ങനെ ഒരു ഉപമ മറ്റു ആരെക്കാളും മറ്റാരേക്കാളും എനിക്ക് നടത്താനാകും.കാരണം ദൈവം അനുഗ്രഹിച്ചു ജയേട്ടന്റെ ഒപ്പം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത ഫോട്ടോഗ്രാഫര്‍ ആരാണ് എന്ന ചോദ്യത്തിന് ചിലപ്പോ മഹാദേവന്‍ തമ്പി എന്ന ഒറ്റ ഉത്തരം മാത്രമേ കാണു..ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ എനിക്ക് കിട്ടിയ അനുഗ്രഹം.. ഇവര്‍ വിവാഹിതര്‍ ആയാല്‍ മുതല്‍ ഞാന്‍ മേരിക്കുട്ടി വരെ.. അന്നുമുതലിന്നു വരെ ഒരു നടനെക്കാള്‍ ജയസൂര്യ എന്ന മനുഷ്യനെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞു… ജയേട്ടന്റെ മനസിന്റെ പാതിയായ സരിതേച്ചിയോട് ജയേട്ടന് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ ഒന്നാമത് സിനിമ എന്നു പറയും .

 

 

 

Image result for ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ

 

 

 

 

അപ്പൊ രണ്ടാമത്തേത് സരിതേച്ചി ആയിരിക്കും അല്ലെ എന്ന് ചോദിച്ചാല്‍ രണ്ടാമതും മൂന്നാമതും സിനിമ ആടാ.. അത് കഴിഞ്ഞേ നമുക്കൊക്കെ സ്ഥാനം ഉള്ളു എന്ന് ചിരിച് കൊണ്ട് പറയും.. ഓരോ സിനിമക്ക് വേണ്ടിയും ജയേട്ടന്‍ എടുക്കുന്ന efortu ഉം അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന് കൊടുക്കുന്ന സപ്പോര്‍ട്ടും നേരിട്ട് കണ്ട് അറിയുകയും മാറി നിന്ന് നോക്കി ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്ത വ്യക്തി യാണ് ഞാന്‍.. അതിന് ഏറ്റവും അടുത്ത ഉദാഹരണം ആണ് ഞാന്‍ മേരിക്കുട്ടി..

 

 

 

Image result for ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ

 

 

 

മേരിക്കുട്ടി എന്ന കഥാപാത്രം ആകുന്നതിന് മൂന്നു മാസം മുന്‍പ് മുതല്‍ അദ്ദേഹം ഈ കഥാപാത്രത്തെ മനസുകൊണ്ട് സ്വീകരിക്കുകയായിരുന്നു.. ഷൂട്ട് തുടങ്ങിയപ്പോള്‍ ശരിക്കും ജയസൂര്യ എന്ന നടന്‍ മേരിക്കുട്ടി എന്ന സ്ത്രീ ആയി മാറിയിരുന്നു.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും… ഗെറ്റ് അപ്പുകള്‍ ഓരോന്നായി മാറ്റി നോക്കുമ്പോഴും മേരിക്കുട്ടി എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ സ്വാതന്ത്ര്യം രഞ്ജിത്ത് ശങ്കര്‍ ജയേട്ടന് നല്‍കിയിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പൊതു സമൂഹത്തില്‍ ഇറങ്ങുന്ന ഒരു സ്ത്രീയുടെ മുഖത്തു ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും ഉത്കണ്ഠകളും ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു..

 

 

 

You might also like