വീണ്ടുമൊരു ഫീൽ ഗുഡ് റൊമാന്റിക് ഗാനം … ജീവന്റെ ജീവനായ് ; സമീറിലെ ആദ്യ ഗാനം കാണാം.

0

റഷീദ് പാറയ്ക്കലിന്റെ ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് സമീര്‍. ചിത്രത്തിലെ ആദ്യ ഗാനം റംസാൻ സ്പെഷ്യലായി പുറത്തിറങ്ങി. പുതുമുഖങ്ങളായ ആനന്ദ് റോഷന്‍, അനഘ സജീവ് എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഷീദിന്റേതാണ് വരികള്‍. സംഗീതം സുദീപ് പാലനാട്. കാര്‍ത്തിക്കും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലാപനം. പ്രണയത്തിനും പ്രണയഗാനങ്ങള്‍ക്കും മനസിലിടം നല്‍കുന്ന മലയാളികള്‍ ജീവന്റെ ജീവനായ് എന്ന ഈ ഗാനവുമേറ്റെടുത്തു കഴിഞ്ഞു.

 

പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ അഭിനേതാക്കളിലേറെയും. അവര്‍ക്കൊപ്പം മാമുക്കോയ, ഇര്‍ഷാദ്, വിനോദ് കൊവ്വൂര്‍, കെ കെ മൊയ്തീന്‍ കോയ, ജി കെ മാവേലിക്കര, അഷ്‌റഫ് കിരാലൂര്‍, മെഹ്ബൂബ് വടക്കഞ്ചേരി, രാജു തോമസ്, നീനാകുറുപ്പ്, മഞ്ജു പത്രോസ്, ചിഞ്ചു സണ്ണി തുടങ്ങിയവരും അണിനിരക്കുന്നു. രൂപേഷ് തിക്കോടിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

 

You might also like