പ്രണയാർദ്രമായി ‘ഓര്‍മ്മയിൽ ഒരു ശിശിര’ത്തിലെ ഗാനം; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്.

0

 

 

 

 

 

പ്രശസ്ത യുവതാരം ദീപക് പറമ്പോലിനെ നായകനാക്കി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയിൽ ഒരു ശിശിര’ത്തിലെ കാറ്റിൽ ആരോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷന്‍ വീഡിയോ വൈറല്‍ ആകുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി മെറിൻ ഗ്രിഗറി ആലപിച്ച ഗാനമാണിത്.

 

 

ഈ ഗാനത്തിലൂടെ മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്.

 

 

 

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും , കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയത്.

 

 

ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.

You might also like