‘ഉരുട്ടലിനെ’ പ്രോത്സാഹിപ്പിച്ച് ടോവിനോയുടെ “കൽക്കി”; ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു.

0

ഇടുക്കിയില്‍ രാജ്കുമാര്‍ എന്നയാളെ പൊലീസ് ഉരുട്ടിക്കൊന്നിട്ട് ഒരു മാസം തികയുന്നതിന് മുമ്പേ നിയമവിരുദ്ധമായ പ്രവൃത്തിയെ പ്രോത്സാഹിപ്പിച്ച് നടന്‍ ടൊവിനോയുടെ പൊലീസ് വേഷം. ഇന്നലെ പുറത്തിറങ്ങിയ “കല്‍ക്കി” എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിലാണ് സഹ പൊലീസുകാരനോട് ടൊവിനോ പ്രതിയെ ഉരുട്ടാം എന്ന് പറയുന്നത്.

 

 

ഉരുട്ടുക എന്ന മൂന്നാം മുറയെ എതിര്‍ത്തു കൊണ്ടല്ല ടൊവിനോയുടെ എസ്.ഐ കഥാപാത്രം സംസാരിക്കുന്നത്. ‘അവന്‍ ശര്‍ദിച്ചു മാല കിട്ടിയില്ല. ഇനി ഇടിക്കണോ സാറേ’ എന്ന് സിവില്‍ പൊലീസ് ഓഫീസര്‍ വന്ന് പറയുമ്പോള്‍ ‘വേണ്ട കുട്ടാ ഉരുട്ടാം’ എന്നാണ് ടൊവിനോയുടെ കഥാപാത്രം പറയുന്നത്. എന്തായാലും ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

 

 

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.

You might also like