“കൽക്കി”യിലെ മാസ്സ് സീൻ പുറത്ത് : വീഡിയോ കാണാം…

0

 

 

 

ടോവിനോ മലയാളി പ്രേക്ഷകർക്ക് വികാരമായി മാറിക്കഴിഞ്ഞു. ടോവിനോ ആദ്യമായി എത്തിയ “കൽക്കി” തിയേറ്ററിൽ നിറഞ്ഞ മുന്നേറുകയാണ്. മികച്ച ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ചിത്രമെന്ന് പ്രേഷകരുടെ പ്രതികരണം. ചിത്രത്തിലെ ഒരു മാസ് രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.പൊലീസ് സ്റ്റേഷനിലെ ഒരു രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. ടൊവീനോയുടെ മാസ് ഡയലോഗുകളാണ് ഈ രംഗത്തിന്‍റെ ഹൈലൈറ്റ്. ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ താരത്തിന്റെ ആദ്യ മാസ് അവതാര ചിത്രം കൂടിയാണ്. കട്ടിമീശ വച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

 

 

സംയുക്ത മേനോന്‍, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.സംഗീതം ജേക്‌സ് ബിജോയ്.ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി , പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് സ്ഥാനം നേടിയിരുന്നു. ടോവിനോയുടെ ആദ്യ മുഴുനീള മാസ്സ് പോലീസ് ചിത്രം കൂടിയാണ് കല്‍ക്കി.

 

You might also like