മാസ്സ് മാത്രമല്ല മെലഡി കൂടിയാണ് “കൽക്കി”. ഗാനം കാണാം.

0

 

ടോവിനോ തോമസ് നായകനാകുന്ന “കല്‍ക്കി”യിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി . വിടവാങ്ങി… എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ ഒരു മരണമാസ് പോലീസ് ഇൻസ്പെക്ടറായാണ് ടോവിനോ എത്തുന്നത്. പ്രവീണ്‍ പ്രഭാറാം ഒരുക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. ജെയ്ക്സ് ബിജോയ്, സിത്താര, ഹരിശങ്കർ കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ഹരിശങ്കറിന്റെയും സിത്താരയുടെയും ശബ്ദം തന്നെയാണ് ഗാനത്തെ പ്രിയങ്കരമാക്കുന്നത്.

 

 

 

ടോവിനോ ആദ്യമായാണ് പൂര്‍ണമായൊരു പൊലീസ് നായക വേഷത്തില്‍ എത്തുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും, പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ജേക്സ് ബെജോയുടേതാണ്. പ്രവീണും സജിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംയുക്ത മേനോൻ , സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ.

 

You might also like