നിങ്ങളെ വിലയ്ക്ക് വാങ്ങാൻ 60 രൂപ മതി: മാദ്ധ്യമങ്ങളെ ദേശദ്രോഹികളെന്ന് വിളിച്ച് കങ്കണ !!

0

 

ഏതാനും ദിവസം മുൻപാണ് തന്റെ ‘ജഡ്‌മെന്റൽ ഹേ ക്യാ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവേളയിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ ബോളിവുഡ് നടി കങ്കണ കങ്കണ രനാവത്ത് അപമാനിക്കുന്നതും അത് വിവാദമാകുന്നതും. സംഭവത്തിന് ശേഷം താൻ മാദ്ധ്യമപ്രവർത്തകർ പങ്കെടുക്കുന്ന പരിപാടികളുടെ ഭാഗമാകില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകില്ലെന്നും കങ്കണ അറിയിച്ചിരുന്നു. ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ.രാജ്യത്തിന്റെ ഐക്യത്തെയും, അഖണ്ഡതയുമെല്ലാം ആക്രമിക്കുന്ന ഇക്കൂട്ടർ നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് സഹോദരി രംഗോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കങ്കണ ആരോപിക്കുന്നു.

 

 

പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’യുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്ക വിവാദത്തില്‍ മാപ്പു പറയാനാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കങ്കണയുടെ മാപ്പ് പറച്ചിൽ.തന്നെ ബഹിഷ്‌കരിക്കുവെന്ന് വീഡിയോയില്‍ കളിയാക്കുന്ന കങ്കണ കൂട്ടായ്മയെ വിലക്കെടുക്കാന്‍ ലക്ഷങ്ങള്‍ ഒന്നും വേണ്ടെന്നും, 50-60 രൂപയ്ക്ക് പിന്നാലെ ഓടുന്നവരാണ് അവരെന്നും കങ്കണ അധിക്ഷേപിക്കുന്നു. എതിർക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കുന്ന ബിജെപിയുടെ രീതി തന്നെയാണോ കങ്കണയ്ക്കെന്നും സോഷ്യൽ മീഡിയ ചോദ്യമുന്നയിക്കുന്നു.

You might also like