പുതിയ ഫിറ്റ്നസ് ചലഞ്ചുമായി കനിഹ. വിഡിയോ കാണാം .

0

 

 

 

 

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രകടനം കാഴചവച്ച നടിയാണ് കനിഹ. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. ഇപ്പോൾ കുറച്ചു കലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിൽ നടി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് നടി. കുടുംബ വിശേഷം പോലെ കൊണ്ടുപോകുന്ന അപൂർവം താരങ്ങളിലൊരാൾ. തന്റെ ഫിറ്റ്നെസ് ടിപ്പുകളും വർക്കൗട്ട് വിശേഷങ്ങളുമൊക്കെ, ചിത്രങ്ങളായും വിഡിയോയായും താരം ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുണ്ട്.

 

 

 

ഇപ്പോഴിതാ, ഒരു പുതിയ ഫിറ്റ്നെസ് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് താരം ആരാധകരെ ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്. എന്നു പേരിട്ടിരിക്കുന്ന ഈ ചലഞ്ചിൽ ഓരോരുത്തർക്കും തങ്ങളുടെ ഫിറ്റ്നസ് ലെവൽ എത്രയുണ്ടെന്ന് മനസ്സിലാക്കാം.

 

Here's a simple mobility challenge.I request all of you toTake it up and encourage your family and friends to try it.Post it on and insta and dont forget to tag #5050mobilitychallenge and @kaniha_official I will repost your videos on my page.let's inspire and motivate each other and Stay Fit.❤

Posted by Kaniha on Saturday, June 29, 2019

 

എല്ലാവരും ഈ ചലഞ്ച് ഏറ്റെടുത്ത്, അതിന്റെ വിഡിയോ തന്നെ ടാഗ് ചെയ്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഈ വിഡിയോസ് തന്റെ പേജിൽ റീ പോസ്റ്റ് ചെയ്യുമെന്നും താരം പറയുന്നു. നിരവധി പേരാണ് കനിഹയുടെ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

 

 

 

 

 

 

 

You might also like