
ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ‘സച്ചിൻ’ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. കണ്ണീർ മേഘങ്ങൾ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ്, ബിന്ദു എന്നിവരാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിൻ ജൂലൈ 19ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു .
സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ സൗഹൃദവും പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സച്ചിൻ ഒരുങ്ങിയിരിക്കുന്നത്.
രമേശ് പിഷാരടി, അപ്പനി ശരത് , ധര്മജന് ബോൾഗാട്ടി, ഹരീഷ് കണാരന്, ജൂബി നൈനാന്, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീതം. ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. E4 എന്റെർറ്റൈന്മെന്റ്സ് ആണ് വിതരണം നിർവഹിക്കുന്നത്.