മോക്ഷം കിട്ടാതെ അലയുന്ന ആത്മാവാണത് .. “ക്ഷണം” ട്രെയ്‌ലർ ഗംഭീരം.

0

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രമായ ക്ഷണത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ദിശാൻ മൂവി ഫാക്റ്ററിയുടെയും റോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ സുരേഷ് ഉണ്ണിത്താനും റെജിതമ്പിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, സ്നേഹ അജിത്, ലേഖ പ്രജാപതി, ക്രിഷ്, ദേവൻ, വിവേക്, ആനന്ദ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

സിനിമ വിദ്യാർത്ഥികളായ കെവിനും ഇർഫാനും ആഞ്ജലീനയും ഡോമിയാനോസും ഒരു ഫിലിം ചെയ്യാൻ തീരുമാനികുന്നു. അതിനു ലൊക്കേഷൻ തേടി അവർ എത്തിപ്പെടുന്നത് ഹിൽ സ്റ്റേഷനിലെ തീർത്തും ഒറ്റപെട്ട ഭയം തോന്നിപ്പിക്കുന്ന ക്ലബ്‌ ഹൗസിൽ ആണ്. അവിടെ വച്ചു അവർ പാരാസൈക്കോളജിയിൽ അപാര പണ്ഡിതനായ ഒരു പ്രൊഫസറിനെ കണ്ടുമുട്ടുന്നു. അയാളിലൂടെ അവർ ഓജോ ബോർഡ്‌ മാധ്യമമാക്കി പരേതാത്മാക്കളുമായി ബന്ധപ്പെടുന്നു. അവർ ആത്മാക്കളുടെ ലോകത്തേക്ക് യാത്ര ചെയ്യാൻ ഇടയാകുന്നു. എന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ശ്രീകുമാർ അരിക്കുറ്റിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഛായാഗ്രാഹണം ജെമിൻ ജോം അയ്യനെത്തും സോബിൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.ബിജിബാൽ, വിഷ്ണുമോഹൻ സിത്താര എന്നിവരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.പശ്ചാത്തല സംഗീതം ഗോപി സുന്ദർ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, ആർട്ട് ഷബീർ അലി ,മേയ്ക്കപ്പ് പട്ടണം ഷാ, നിർമ്മാണ നിയന്ത്രണം ഷാജിപട്ടിക്കര.ചിത്രം ഉടൻ പ്രദർശനത്തിന് എത്തും

You might also like