ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാൻ തിരക്കുകൾ മാറ്റിവച്ച് താരങ്ങൾ എത്തി !!! വീഡിയോ കാണാം.

0

 

 

മലയാള സിനിമയുടെ നിത്യ യൗവനമാണ് കുഞ്ചാക്കോ ബോബൻ. കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 17 ന് നടന്നൊരു കുഞ്ഞു ഇസ ജനിച്ചു. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ചാക്കോച്ചനെത്തിയിരുന്നു. ഇസഹാക്ക് എന്ന പേരാണ് അദ്ദേഹം മകനായി നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ് നടന്നത്. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്.

 

 

 

 

 

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങിനായി എത്തിയത്. നടന്‍ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പള്ളിയില്‍ നേരിട്ടെത്തിയാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്. തുടര്‍ന്ന് വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, ദുല്‍ഖര്‍, കൃഷ്ണപ്രഭ, മിയ തുടങ്ങി വലിയ താരനിരയാണ് എത്തിയത്.

 

 

 

 

You might also like