
ആക്ഷന്‍ ത്രില്ലർ “ഗാംബിനോസ്” സിനിമയുടെ ഗാനം പുറത്തിറങ്ങി. 2019 മലയാള സിനിമയിലെ പുതിയ പരീക്ഷണ ചിത്രമായ ഗാംബിനോസ് മലയാളത്തിൽ വേറിട്ട് നിൽക്കുന്ന അധോലോക ഫാമിലി ത്രില്ലർ ചിത്രമാണ്. ത്രില്ലർ ഇഷ്ടപെടുന്ന ആരാധകർ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തിയിരുന്ന ഗാംബിനോസിനെ പോലീസിനും പേടിയായിരുന്നു. ഈ ഭീകര കുടുംബത്തിന്റെ കഥയാണ് മലയാളത്തില്‍ സിനിമയാവാന്‍ പോവുന്നത്. സിനിമ മലബാറിനെ പശ്ചാതലമാക്കിയാണ് ഒരുക്കുന്നത്.
സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്ലൈനോടെ വരുന്ന സിനിമ നവാഗതനായ ഗിരീഷ് പണിക്കരാണ് സംവിധാനം ചെയ്യുന്നത്. രാധിക ശരത് കുമാറാണ് ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, നീരജ, സിജോയ് വര്‍ഗീസ്, സാലു കെ ജോര്‍ജ്, തമിഴ് നടന് സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 2019ലെ ഒരു സർപ്രൈസ് ഹിറ്റാകാൻ സാദ്ധ്യതയുള്ള സിനിമയാണ് “ഗാംബിനോസ്” എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് നിര്‍മ്മാണം, ശ്രീ സെന്തിൽ പിക്ചർസാണ് വിതരണം. സക്കീര്‍ മഠത്തിലാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം.