ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് കാണാം …

0

 

 

 

മേക്കോവറിലൂടെയും വ്യത്യസ്ത വേഷങ്ങളിലൂടെയും ഇടയ്ക്ക് ഞെട്ടിക്കുന്ന താരമാണ് നടി ലെന. കൈ നിറയെ ചിത്രങ്ങളാണ് ലെനയ്ക്കിപ്പോള്‍. ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടര്‍ റോളുകളിലൂടെ ലെന മലയാളികളെ കൈയ്യിലെടുത്തതാണ്.സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. എല്ലാം ഒന്നിനൊന്ന് മികവുറ്റ ചിത്രങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം. ഇതുവരെ ആരും അധികം കാണാത്തൊരു സ്‌റ്റൈലിലായിരുന്നു ഇത്തവണ നടിയെത്തിയത്. മുറിച്ചിട്ട മുറിയും ആഭരണങ്ങളും പരമ്പരാഗതമായ ലെഹങ്കയായിരുന്നു ധരിച്ചിരുന്നത്. എല്ലാം കിടിലനായിരിക്കുകയാണ്.

 

 

 

 

 

അഭിനയത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന വേറെ ലെവലാണ്. ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് എത്തിയിരിക്കുന്നു. മുടി ബോയ്കട്ട് ചെയ്ത്, വശങ്ങളില്‍ സ്വര്‍ണത്തുന്നലുകളോടു കൂടിയ വാടാമുല്ലക്കളറിലുള്ള മനോഹരമായ ഡ്രസ് ധരിച്ചാണ് ലെന ഫോട്ടോഷൂട്ട് നടത്തിയത്. ഹോട്ട് ലുക്കിലാണ് ലെന.

 

 

 

 

2009 മുതല്‍ 2019 വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന് സാധാരണ പോലെ തന്നെ ജീവിച്ചാല്‍ മതിയെന്നായിരുന്നു നടി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. നിലവില്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന അതിരന്‍ ആണ് റിലീസിനൊരുങ്ങുന്ന ലെനയുടെ സിനിമ. ഏപ്രില്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തില്‍ രേണുക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

 

 

Behind the scenes of my latest photoshoot with @Thomasjacobphotography.

Posted by Lena on Friday, April 5, 2019

 

 

You might also like