ശരീരത്തെ പരിഹസിക്കുന്നവര്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് വിദ്യാ ബാലൻ !!! പിന്നിട് സംഭവിച്ചത്

0

 

സെലിബ്രിറ്റികളും സാധാരണക്കാരും ശരീര ഭാരം വർധിക്കുന്നതിനെ കുറിച്ചോർത്ത് സങ്കടപ്പെടാറുണ്ട്. ശരീരഭാരം കൂടിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. എന്നാൽ വിമർശകർക്ക് തക്കമറുപടിയും താരം കൊടുക്കാറുണ്ട്. ഇപ്പോഴിത തടിയുടെ പേരിൽ പരിഹാസം ഏറ്റുവാങ്ങുന്നവർക്ക് പ്രചോദനമായി വിദ്യാ ബാലൻ. വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

 

 

 

 

ബോഡി ഷെയിമിംഗ് കാരണം ഒരു വിഡിയോ തന്നെ തയ്യാറാക്കേണ്ടി വന്നു വിദ്യക്ക്. ഇത്തരത്തിൽ പരിഹസിക്കപ്പെടുന്നവർക്ക് പ്രചോദനമേകാൻ വിദ്യ തന്നെ പാടി അഭിനയിച്ച വിഡിയോ ആണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ഇതിനകം സോഷ്യൽ മീഡിയകൾ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടുത്ത് കറുത്ത ഷാൾ കൊണ്ട് ദേഹം മൂടിയാണ് വിഡിയോയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്ക് വികാരാധീനയാകുന്നതും പിന്നീട് ഷാൾ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ലോകത്തോട് സംവദിക്കുന്നതുമാണ് വിഡിയോയിലുളളത്.

 

 

 

സാരി ധരിച്ച് കറുത്ത ഷാൾ കൊണ്ട് ശരീരം മുഴുവൻ പൊതിഞ്ഞാണ് വിദ്യ വീഡിയോയിസ്‍ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ വികാരാധീനയായി കരയുന്ന വിദ്യയെ കാണാം. എന്നാൽ ഏറ്റവും ഒടുവിൽ ഷാൾ ശരീരത്തിൽ നിന്ന് വലിച്ചെറിഞ്ഞ് ആത്മവിശ്വാസം നൽകകയാണ്. ഈ വീഡിയോയിലൂടെ ജനങ്ങൾക്ക് ശക്തമായ സന്ദേശമാണ് താരം പങ്കുവെയ്ക്കുന്നത്.

You might also like