ഇയാൾ നമുക്ക് പണിയുണ്ടാക്കുമന്നാ തോന്നുന്നേ.. “ലുക്ക” ട്രെയ്‌ലർ പുറത്തിറങ്ങി.

0

ടോവിനോ തോമസ് നായകനായി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന “ലൂക്ക” ജൂൺ 28നു പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി. കലാകാരനും ശിൽപ്പിയുമായ ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്. നിഹാരിക എന്ന റീസേർച്ച് വിദ്യാർത്ഥിനിയായി അഹാന കൃഷ്ണ നായികയായി എത്തുന്നു. റൊമാന്റിക് ത്രില്ലർ കാറ്റഗറിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

 

 

അരുൺ, മൃദുൽ ജോർജ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. നിതിൻ ജോർജ് , അൻവർ ഷെരീഫ് , വിനീത കോശി , സൂരജ് കുറുപ്പ്. ജാഫർ ഇടുക്കി, ശാലു റഹീം എന്നിവരാണ് മറ്റു താരങ്ങൾ. റൊമാന്റിക് ത്രില്ലർ ഗണത്തിലാണ് “ലൂക്ക” ഒരുങ്ങിയിരിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ലിന്റോ തോമസ് , പ്രിൻസ് ഹുസൈൻ എന്നിവരാണ് നിർമ്മിക്കുന്നത്.

You might also like