
സൂപ്പർ ഹിറ്റ് മായനദിയ്ക്ക് ശേഷം ടോവിനോ തോമസ് റൊമാന്റിക് നായകനായി എത്തുന്ന ലൂക്ക റിലീസിന് ഒരുങ്ങുന്നു. അഹാന കൃഷ്ണകുമാറാണ് നായിക. ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ പുതിയ പ്രോമോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ആദ്യ ഗാനത്തിന്റെ അന്നൗസ്മെന്റ് ടീസറാണ് പുറത്തിറങ്ങിയത്. ആദ്യ വീഡിയോ ഗാനം ജൂൺ 9നു പുറത്തിറങ്ങും. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . റൊമാന്റിക് പശ്ചാത്തലത്തിലാണ് ലൂക്ക ഒരുങ്ങുന്നത് എന്ന സൂചനയാണ് ഈ വീഡിയോ. പ്രണയാർദ്ര നിമിഷത്തിൽ അലിഞ്ഞിരിക്കുന്ന നായകനും നായികയുമാണ് പ്രോമോ വീഡിയോയിലുള്ളത്. ജൂൺ 28 നാണ് ലൂക്ക തിയേറ്ററുകളിൽ എത്തുന്നത്.
നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജ്ജും സംവിധായകൻ അരുണും ചോർന്നാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതിൻ ജോർജ്, തലൈവാസൽ വിജയ്, അൻവർ ഷെരീഫ് , ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്റ്റോറി ആന്റ് തോട്ട്സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Luca – Ore Kannal Video Song Announcement Teaser! Tovino Thomas | Ahaana Krishna | Arun Bose | Sooraj S Kurup | Stories & Thoughts Productions
Posted by Tovino Thomas on Friday, June 7, 2019