പ്രണയ വർണ്ണങ്ങൾ ചാലിച്ച മനോഹര ഗാനം !!! “ലൂക്ക” റെക്കോർഡിട്ട് മുന്നേറ്റം.

0

 

 

പ്രണയത്തിൽ വർണങ്ങൾ ചാലിച്ച മനോഹരമായ ലൂക്കയിലെ അതിമനോഹര ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കാത്ത മനോഹര ദൃശ്യങ്ങൾ. ഈ മനോഹര ഗാനം കാണുന്നവരുടെ മനസിലേക്കാണ് ഒഴുകിയെത്തുന്നത്. ‘ഒരേ കണ്ണാൽ’ എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. മനു മഞ്ജിത്തിന്റെ വരികൾ. നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേറ്റ്, സൂരജ് എസ് കുറുപ്പ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒൻപതു ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഇതിനോടകം തന്നെ ഈ ഗാനം കണ്ടു കഴിഞ്ഞു.

 

 

ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ഗാനരംഗങ്ങളിൽ ടൊവീനോയുടെ വരവ്. താരത്തിന്റെ ഗംഭീര ലുക്കും പ്രണയവും തന്നെയാണു ഹൈലൈറ്റ്. ‘യുവതലമുറയുടെ ഹരമാണ് ടൊവീനോ’ എന്നാണ് ആരാധകരുടെ പ്രതികരണം. അഹാന കൃഷ്ണയാണ് ലൂക്കയുടെ നായിക. റൊമാന്റിക് ത്രില്ലറായാണ് ചിത്രം എത്തുക. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പിൽ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

 

 

സൂരജ് എസ് കുറുപ്പാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. മനു മഞ്ജിത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണ് തീയറ്ററുകളിലെത്തുന്നത്.

 

You might also like