‘ഒരേ കണ്ണാൽ..’ ലൂക്ക ഗാനം ഇൻസ്റ്റന്റ് ഹിറ്റ് …

0

ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രം “ലൂക്ക”യിലെ ആദ്യ വിഡിയോ ഗാനമെത്തി. ‘ഒരേ കണ്ണാൽ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദ ഗോപൻ, അഞ്ജു ജോസഫ്, സൂരജ് എസ് കുറുപ്പ്, നീതു എന്നിവർ ചേർന്നാണ്.

 

മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും സൂരജ് എസ് കുറുപ്പാണ്. പാട്ടിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്കിനും സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പായിരുന്നു.

 

ടോവിനോയും അഹാനയും കിടിലം ലുക്കിലാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ ഒരു പെയിന്ററാണ് എന്നാണ് ടീസറും ഗാനവും ഫസ്റ്റ്ലുക്കുമെല്ലാം നൽകുന്ന സൂചന.

 

 

ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. ലൂക്ക ജൂൺ 28നു പ്രദർശനത്തിനെത്തും.

You might also like