ലാലേട്ടന് വേണ്ടി വഴിമാറിക്കൊടുത്ത് പൃഥ്വി !! വീഡിയോ കാണാം….

0

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിന്റെ റിലീസിനായുളള കാത്തിപ്പിലാണ് ആരാധകര്‍. ട്രെയിലറിനു പിന്നാലെ പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്‌ററര്‍ കൂടി പുറത്തിറങ്ങിയതോടെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മോഹന്‍ലാല്‍,പൃഥ്വിരാജ്,ടൊവിനോ തോമസ് എന്നിവര്‍ ഒരുമിച്ചെത്തുന്നതോടെ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫര്‍.

ഒരു Real Fanboy എങ്ങനെയായിരിക്കും എന്നതിന്റെ നിമിഷം… ???? #ലാലേട്ടൻ♥??

Posted by Mollywood Hungama on Monday, March 25, 2019

പൃഥ്വിരാജിന്റെ പോസ്റ്റര്‍ തരംഗമാവുന്ന സമയത്ത് തന്നെ ലൂസിഫറിന്റെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ വിഡിയോ വന്നിരിക്കുന്നത്. പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ലൂസിഫറിലെ താരങ്ങളെല്ലാം എത്തിയൊരു ചടങ്ങായിരുന്നു ഇത്.

റെഡ് കാര്‍പ്പറ്റിലൂടെ താരങ്ങള്‍ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പൃഥ്വിരാജ് മുന്നില്‍ നടക്കുന്ന സമയത്ത് മോഹന്‍ലാലും കടന്നു വരുന്നുണ്ടായിരുന്നു. ലാലേട്ടനെ കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറിനിന്നു. തുടര്‍ന്ന് അദ്ദേഹം മുന്നില്‍ പോയ ശേഷമാണ് പൃഥ്വി നടന്നത്.ആരാധകരുടെ ആര്‍പ്പുവിളിയും ആവേശവും കണ്ടതോടെയാണ് പൃഥ്വി ഇങ്ങനെ ചെയ്തത്. ഒരു യഥാര്‍ത്ഥ ലാലേട്ടന്‍ ഫാന്‍ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിന്റെ റിലീസിനായുളള കാത്തിപ്പിലാണ് ആരാധകര്‍. ട്രെയിലറിനു പിന്നാലെ പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്‌ററര്‍ കൂടി പുറത്തിറങ്ങിയതോടെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മോഹന്‍ലാല്‍,പൃഥ്വിരാജ്,ടൊവിനോ തോമസ് എന്നിവര്‍ ഒരുമിച്ചെത്തുന്നതോടെ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫര്‍.

You might also like