മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കൂടെ പ്രോമോ സോങ്ങും പുറത്തിറങ്ങി.

0

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബർ 12നു റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മെഗാ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ് മാമാങ്കം. കൂടാതെ ചിത്രത്തിന്റെ പ്രോമോ സോങ്ങും അണിയറപ്രവർത്തകർ പുറത്തു വിട്ടു.

 

 

 

ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം പദ്‌മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

 

Mamangam | Courageous | 12th December

Courage above all things is the first quality of a Warrior. Watch the wrath of #Mamangam on the big screens. In cinemas 12 December.

Posted by Mamangam on Friday, December 6, 2019

 

 

ചിത്രത്തില്‍ ചാവേറായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.

 

#Mamangam Releasing Worldwide On December 12.. Kerala & UAE Bookings Open Now ! Rest of India Bookings to Open Soon…

Posted by Mamangam on Thursday, December 5, 2019

 

 

സിദ്ദിഖ്, മാസ്റ്റർ അച്ചുതൻ, സുദേവ് നായർ, മോഹൻ ശർമ്മ, മണിക്കുട്ടൻ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനിൽ സുഖദ, മേഘനാഥൻ, മണികണ്ഠൻ ആചാരി, അബു സലിം, ബൈജു എഴുപുന്ന, സുധീർ സുകുമാരൻ, നന്ദൻ ഉണ്ണി, ജയൻ ചേർത്തല, ബൈജു എഴുപുന്ന, തരുൺ അറോറ, ഇനിയ, കവിയൂർ പൊന്നമ്മ, മാല പാർവതി, വത്സല മേനോൻ,നിലമ്പൂർ ആയിഷ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്.

 

Mamangam | One week | 12 December

The historic battle of the legendary Warriors of #Mamangam comes to big screen! Witness it in cinemas on 12 December.

Posted by Mamangam on Thursday, December 5, 2019

 

 

കേരളത്തിനൊപ്പം ലോകമെമ്പാടുമായുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ് . 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

 

 

Mamangam Motion Poster

8 Days to Go for #Mamangam #UnniMukundan #MamangamFromDecember12

Posted by Mamangam on Wednesday, December 4, 2019

 

You might also like