ഗഫൂര്‍ കാ ദോസ്തിൻ്റെ കിടിലൻ മേക്കോവർ ; അൾട്രാ സ്റ്റൈലിഷ് ആയി മാമുക്കോയ.

മലയാള ചലച്ചിത്രരംഗത്തെ ഒഴിച്ചു നിർത്താൻ പറ്റാത്ത പ്രമുഖ ഹാസ്യനടനാണ്‌ നമ്മുടെ സ്വന്തം മാമുക്കോയ.

ഗഫൂര്‍ കാ ദോസ്തിൻ്റെ കിടിലൻ മേക്കോവർ ; അൾട്രാ സ്റ്റൈലിഷ് ആയി മാമുക്കോയ

0

മലയാള ചലച്ചിത്രരംഗത്തെ ഒഴിച്ചു നിർത്താൻ പറ്റാത്ത പ്രമുഖ ഹാസ്യനടനാണ്‌ നമ്മുടെ സ്വന്തം മാമുക്കോയ. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിൽ എത്തുന്നതു തന്റെ നാടായ കോഴിക്കോടിന്റെ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്; പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ.

1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രവേദിയിൽ മാമുക്കോയ എത്തിയത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത അറബി മുൻഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇങ്ങോട്ടു ഈ ഹാസ്യചക്രവർത്തിയുടെ വളർച്ചയായിരുന്നു സ്വന്തം ശൈലിയിലെ നർമ്മമുഹൂർത്തങ്ങൾ മാമുക്കോയയെ മലയാളസിനിമയിൽ പകരകാരനില്ലാത്ത കോമഡി താരമാക്കി മാറ്റി ഗഫൂർക്ക ഇന്നും നമ്മളിൽ ചിരി പടർത്തുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് തഗ് ലൈഫ്കളിൽ നിറഞ്ഞ മാമുക്കോയ ഇന്ന് ട്രോളൻമാരുടെ കൺകണ്ട ദൈവമാണ്. തഗ് ലൈഫ്കളുടെ ഹാസ്യ രാജാവിനെ പുതിയ ലുക്കിൽ ആക്കി മാറ്റിയിരിക്കുകയാണ്.

മേക്ക് ഓവർ’ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ചിത്രത്തിനു പിന്നിലേക്കു ഒന്നു തിരിഞ്ഞുനോക്കിയതു ചിത്രത്തിനു പിന്നിൽ കോഴിക്കോട് പ്രവർത്തിക്കുന്ന റെയിന്‍ബോ മീഡിയയാണ് ഫാഷൻ ഫോട്ടോഗ്രാഫറായ ശരത് ആലിൻതറയാണ് മലയാളികളുടെ ഗഫൂർക്കയുടെ ഈ രൂപമാറ്റത്തിനു പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റായ വിദ്യയാണ് ഇത്രയും സ്റ്റൈലിഷ് ആയി മാമുക്കോയയെ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്തായാലും സംഭവം ഹിറ്റാണ്.
റെയിൻബോ മീഡിയയുടെ ഫോട്ടോഗ്രാഫർ ശരത്തിനെ എംടുഡേഓൺലൈൻ.കോം അഭിനന്ദനങ്ങൾ അറിയിക്കാൻ വിളിച്ചപ്പോൾ ഞങ്ങളോട് പറയുകയുണ്ടായി ഇതു അയാളുടെ വിജയമല്ല കൂടെയുള്ളവരുടെ വിജയമാണ് അതിലുപരി മാമുക്കോയ എന്ന നടനു മലയാളികളുടെ ഇടയിലുള്ള സ്നേഹമാണ് ഈ വിജയം.

ഗഫൂർക്കയെ വൈറൽ ആക്കിയതിനു പിന്നിലെ അണിയറ ശില്പികൾ :-
Photographer : Sarath Alinthara
Makeover : vidhya sabeesh
Costume : your choice wedding suits
Location : 999 automotive calicut
Coordination : jithin jayaprakash
Making video : yadhu krishnan
Editing : jerin jeorge

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക :
https://www.instagram.com/rainbow_media_clt

 

You might also like