മെല്ലെ ചൊല്ലുകില്ലേ… മാര്‍ജാര ഒരു കല്ലുവെച്ച നുണയിലെ റൊമാന്റിക് ഗാനം സൂപ്പർ ഹിറ്റ്.

0

നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ജാര ഒരു കല്ലുവച്ച നുണ ഇപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണം തേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിച്ച ചിത്രം മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ട്രെയ്‌ലറും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മെല്ലെ ചൊല്ലുകില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. റഫീഖ് അഹമ്മദിന്റെ രചനയില്‍ കിരണ്‍ ജോസിന്റെ സംഗീതത്തില്‍ രാകേഷ് കിഷോറാണ് ഗാനാലാപനം. ചിത്രത്തിലെ നായികാ നായകന്‍മാരായ വിഹാന്‍, രേണുക എന്നിവരുടെ പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും അതോടൊപ്പം ജെറി സൈമണ്‍ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ചേര്‍ന്നപ്പോള്‍ ഈ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റിയുള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ജെയ്‌സണ്‍ ചാക്കോയാണ് ഈ ചിത്രത്തിലെ മറ്റൊരു നായകന്‍. ജയ്‌സണ്‍ ചാക്കോ, വിഹാന്‍, രേണു സൗന്ദര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഞ്ജലി നായര്‍, രാജേഷ് ശര്‍മ്മ, അഭിരാമി എന്നിവരും അണിനിരക്കുന്നു. ഒരിടവേളക്ക് ശേഷമാണ് അഭിരാമി ഈ ചിത്രത്തിലൂടെ ശക്തമായൊരു കഥാപാത്രവുമായി വീണ്ടും മലയാള സിനിമയില്‍ എത്തുന്നത്. ചിത്തിര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അഭിരാമി വേഷമിടുന്നത്. സ്ഥിരം ക്ലിഷേ അല്ലാത്തൊരു കഥാപാത്രത്തിനാണ് ചിത്രത്തില്‍ അഭിരാമി ജീവന്‍ പകര്‍ന്നിരിക്കുന്നത്.

 

 

 

സുധീര്‍ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ ഒട്ടേറെ പ്രശസ്തരായ താരങ്ങളും ചിത്രത്തിലുണ്ട്. ജെറി സൈമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചചിത്രത്തിന് സംഗീതം ഒരുക്കിയത് കിരണ്‍ ജോസാണ്. ലിജോ പോള്‍ എഡിറ്റിങ്ങും റണ്‍ രവി സംഘട്ടനവും നിര്‍വഹിച്ച ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനറാണ്.

You might also like