ചെറിയച്ഛന്റെ സിനിമയുടെ പൂജക്ക് തിളങ്ങി മീനാക്ഷി !!! വീഡിയോ.

0

 

 

 

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സിനിമ സംവിധാനത്തിലേക്ക്. അനൂപിന്റെ ആദ്യ ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

 

 

എന്നാല്‍ ചടങ്ങില്‍ താരമായി മാറിയത് ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ഇപ്പോള്‍ മീനാക്ഷി.

 

 

വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

 

 

 

സന്തോഷ് ഏച്ചിക്കാനം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന എട്ടാമത്തെ സിനിമയാണിത്.

 

 

You might also like