
മോഹന്‍ലാല്‍ ചിത്രം ‘തന്മാത്ര’യിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. തന്മാത്രയുടെ വിജയത്തെ തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തെങ്കിലും വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര.
അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 37 വയസ്സുകാരിയായ മീര തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി. മകൻ ഉണ്ടായതിനു ശേഷം ശരീരഭാരം കൂടിയതും, പിന്നീട് കഷ്ടപ്പെട്ട് ഭാരം കുറച്ചത് കൃത്യമായ വർക്ക്ഔട്ടിലൂടെയാണെന്നും താരം പറയുന്നു. മകന് ഉണ്ടായ സമയത്ത് ശരീരത്തില്‍ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ ശരീരഭാരം 97 കിലോ ആയി വര്‍ദ്ധിച്ചു എന്നും പിന്നീട് വര്‍ക്ക് ഔട്ട് ചെയ്തു ആറു മാസം കൊണ്ട് 23 കിലോ കുറച്ചു എന്നത് . ഇതുകൊണ്ട് ഞെട്ടിയിരിക്കുമായാണ് ആരാധകർ.
നടിയുടെ വാക്കുകൾ….
മകന് ഉണ്ടായ സമയത്ത് എന്റെ ശരീരഭാരം 97 കിലോയായി കൂടിയിരുന്നു. ഡെലിവറിയ്ക്ക് ശേഷം തൈറോയിഡ്, ബിപി, വെര്‍ട്ടിഗോ തുടങ്ങിയ ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഇതേ തുടർന്ന് ശരീരഭാരം വളരെയധികം കൂടി. ഏതാണ്ട് 97 കിലോ വരെയെത്തി. പിന്നീട് ജിമ്മിൽ പോയി കൃത്യമായി വർക്ക്ഔട്ട് ചെയ്തു തുടങ്ങി. ആറു മാസം കൊണ്ട് 23 കിലോ കുറച്ചു.
അറുപതുകളിലും ശരീരഭാരം ശ്രദ്ധിച്ച്, ആരോഗ്യവതിയായിരിക്കുന്ന മഡോണയാണ് എന്റെ ‘ഐഡല്‍’. ഇത്തരം ഗായകരുടെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ ഞാന്‍ എന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡയറ്റ് പാലിക്കാനും, വര്‍ക്ക്ഔട്ട് ചെയ്യാനുമൊക്കെയുള്ള എനര്‍ജി കിട്ടാന്‍ അതിലേക്ക് ഒന്ന് നോക്കിയാല്‍ മതി.മീര പറയുന്നു.