മലയാളികൾക്ക് വിത്ത് ഔട്ട് ലാലേട്ടൻ എന്ത് നൊസ്റ്റു …! വീഡിയോ കാണാം.

നൊസ്റ്റു യൂട്യൂബ് ചാനലും 'വിത്ത് ഔട്ട്' മലയാളം കോമഡി സീരിസ് അണിയറ പ്രവർത്തകരും ഒരുമിച്ചു അണിയിച്ചൊരുക്കിയ ലാലേട്ടൻ ബർത്ത്ഡേസ്പെഷ്യൽ വിഡിയോ പുറത്തിറങ്ങി.

നൊസ്റ്റു യൂട്യൂബ് ചാനലും ‘വിത്ത് ഔട്ട്’ മലയാളം കോമഡി സീരിസ് അണിയറ പ്രവർത്തകരും ഒരുമിച്ചു അണിയിച്ചൊരുക്കിയ ലാലേട്ടൻ ബർത്ത്ഡേ സ്പെഷ്യൽ വിഡിയോ പുറത്തിറങ്ങി.

0

നൊസ്റ്റു യൂട്യൂബ് ചാനലും ‘വിത്ത് ഔട്ട്’ മലയാളം കോമഡി സീരിസ് അണിയറ പ്രവർത്തകരും ഒരുമിച്ചു അണിയിച്ചൊരുക്കിയ ലാലേട്ടൻ ബർത്ത്ഡേ സ്പെഷ്യൽ വിഡിയോ പുറത്തിറങ്ങി.

കഥയിലെ പ്രധാനി : ബിനു ബി കമൽ പ്രത്യേകിച്ചു എടുത്തു പറയണ്ടേ ആവശ്യമില്ലാത്ത മിമിക്രിയിലെ സൂപ്പർ താരം. ചിരിപ്പിച്ചു കളിപ്പിച്ച തരികിടയുടെ അമരക്കാരൻ അതിലുപരി കേരളത്തിലെ നിരവധി മിമിക്രിട്രൂപ്പുകളുടെ പിന്നിലെ ശക്തമായ സാനിധ്യം. വൊഡാഫോൺ കോമഡിയുടെ വിജയിതാവ് കോമഡി സ്റ്റാറിന്റെ ക്രീടിവ് ഡയറക്ടർ നിരവധി സീരിയലുകളിലും സിനിമകളിലും തന്റെ സാനിധ്യമറിയിച്ച അനുഗ്രഹിത കലാകാരൻ പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെയും ചാനൽ ഷോകളുടെയും പിന്നിലെ തൂലികശക്തി.

 

കഥയിലെ രണ്ടാമൻ : ഒരു ലൈറ്റ് ബോയ് ആയി തുടക്കം സൗഹൃദങ്ങള്‍ക്കു എന്നും മുൻഗണന നൽകിയതു കൊണ്ടു ലൈറ്റ് ബോയ് പെട്ടന്നു തന്നെ വളർന്നു ഫോട്ടോ ഗ്രാഫർ ആയി അവിടെയും ഒതുങ്ങിയില്ല; സിനിമകളും ഷോർട്ട് ഫിലിമുകളും അങ്ങനെ സിനിമലോകത്തെ ഒരു കൊച്ചു കലാകാരൻ ഇതിഹാസയിലെ കോ പ്രൊഡ്യൂസർ അങ്ങനെ പറയാൻ കഥകൾ കുറച്ചു അധികമുണ്ട് അങ്ങനെ കഥകൾ ചെന്നു നിൽക്കുന്നതു സോള്‍ ബ്രദേഴ്സിന്റെ മുന്നിൽ ആയിരിക്കും. സനൽ കുമാർ ശശിധരൻ സിനിമകളിൽ സിരസാനിധ്യം സെക്സി ദുർഗയിൽ അഭിനേതാവ് ചോലയിൽ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഉന്മാദിയുടെ മരണത്തിലെ സ്‌ക്യൂട്ടിവ് പ്രൊഡ്യൂസർ.ജപ്പാൻ ക്യാമറയാ ഫുജി ഫിലിം ടീം കേരള തമിഴ്നാട് മെന്റർ ഇതെല്ലാം നേടിയതു കലയോടുള്ള അർപ്പണബോധം ഒന്നുകൊണ്ടുമാത്രം.

കഥയിലെ മൂന്നാമൻ : കല്ലറകാരൻ തൗഫീഖ്എന്നു പറഞ്ഞാൽ അറിയില്ല ; ഒരു വിളി പേരുകൂടി ഉണ്ട് ആശാനു രസികൻ തൗഫീഖ് സ്വന്തം സ്ഥലം അങ്ങനെയൊന്നുമില്ല എന്നാലും കല്ലറ കാരൻ ആണ് ഇപ്പോൾ താമസം ആറ്റിങ്ങൽ.മിമിക്രി കലാകാരൻ ആണ്, അതോടൊപ്പം ഒന്നോ രണ്ടോ സീരിയൽ, പിന്നെ വെബ് സീരിയസ് ഒക്കെ ചെയ്യുന്നുണ്ട് എന്നു പറയാം മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ ‘മുള്ള് ‘എന്ന കഥാപാത്രം ചെയ്യുന്നു, ഈ മുള്ള് കാലിൽ പൊത്തു കേറുമോ കാത്തിരിക്കാം സൂര്യ ടീവിയിൽ ഒരിടത്തു ഒരു രാജകുമാരി എന്ന പരമ്പരയിൽ രതീഷ് എന്ന കഥാപാത്രവും ചെയ്യുന്നു, പിന്നെ കൂടാതെ ഇപ്പോൾ വിത്തൌട്ട് (പഞ്ചാര കഥകൾ )എന്ന ഒരു വെബ് സീരിയസിൽ അഭിനയിച്ചു വരുന്നു, പ്രൊഫഷണൽ ഇവന്റ് പ്രോഗ്രാമുകളുടെ അവതാരകനായും ശ്രെദ്ധ പിടിച്ചു പറ്റിയ കലാകാരൻ ആണ് രസികൻ തൗഫീഖ്.

കഥയിലെ നാലാമൻ : മിമിക്രി കലാകാരൻ കല്ലറ കാട്ടുമ്പുറംക്കാരൻ രതീഷ് ഗിന്നസ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിലെ നിറസാനിധ്യം.കൈരളിചാനൽ വിവൽ മിമിക്സ് 2010ലെ വിജയി. ബിരിയാണി എന്ന ഫെസ്റ്റിവൽ സിനിമയിലും, ഏഷ്യാനെറ്റ്‌ പ്ലസിലെ സംഗതി കോൺഡ്രാ സീരിയലിന്റെയും പ്രൊഡക്ഷൻ കണ്ട്രോളർ. രമേശൻ ഒരു പേരല്ല, പതിമുന്ന്, ബിരിയാണി, എന്നിസിനിമകളിലും അഭിനയിച്ചു. വിത്തൌട്ട് എന്ന വെബ്സീരിയസിൽ അഭിനയിച്ചു വരുന്നു.


കഥയിലെ അഞ്ചാമൻ : ശ്രീരാഗ് പുതുമുഖമാണ് അതിന്റെ അഹങ്കാരം ഇല്ലാത്ത പാവം ചെക്കൻ.

വിത്ത്‌ ഔട്ട്‌ ടീം –
കഥ തിരക്കഥ സംഭാഷണം : ബിനു ബി കമൽ & അരുൺ സോൾ
ക്യാമറ : ആൻ പ്രഭാത് (സെക്സി ദുർഗ ചോല സ്റ്റിൽ ഫോട്ടോഗ്രാഫർ )
മ്യൂസിക്: ടോണി വിൽസൺ (ടൂൺസ് അനിമേഷൻ ടെക്നോപാർക്ക് സൗണ്ട് എൻജിനിയർ)
സൗണ്ട് : നിവേദ് മോഹൻദാസ് (ചോല കയറ്റം എന്നീ സിനിമകളുടെ ശബ്ദലേകകൻ)
എഡിറ്റിങ് :കിച്ചു സോൾ ബ്രദേഴ്സ്
പ്രൊഡക്ഷൻ കണ്ട്രോളർ :രതീഷ് ഗിന്നസ്
നിർമ്മാണം: ആശ അരുൺ സോൾ.

ഈ പഞ്ചാര കുഞ്ചുവിന്റെ അയ്യോ.. ക്ഷമിക്കണം പഞ്ചാരകഥകളുടെ അണിയറയിലെ ചെറുതും വലുതുമായ എല്ലാ കലാകാരൻമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും
സ്നേഹപൂർവ്വം സുധീഷ് ഇറവൂർ, എം ടുഡേ.

You might also like