നവ മാധ്യമങ്ങളില്‍ തരംഗമായി ഗിരീഷിന്റെ ഹ്രസ്വ ചിത്രം ‘മൂക്കുത്തി’.

0

യശ്പാലിനും അംബ്രോസിനും ശേഷം ഗിരീഷ് സംവിധാനം ചെയ്ത ഹ്ര്വസ ചിത്രം ‘ മൂക്കുത്തി’ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.ബേസ്ഡ് റൊമാന്റിക് ഷോർട്ഫിലിമുകളുടെ ലിസ്റ്റിൽ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് മൂക്കുത്തി. ഇരുപത് മിനിറ്റ് ദൈർഘ്യം വരുന്ന മൂക്കുത്തിയിൽ പ്രേക്ഷകനെ പിടിച്ചു നിർത്താനുള്ള എല്ലാ രസക്കൂട്ടുകളുമുണ്ട്.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന മൂക്കുത്തി നിമിഷം നേരം കൊണ്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂക്കുത്തി നല്ലൊരു സിനിമാറ്റിക് ഫീൽ കൊണ്ടുവരുന്നുണ്ട്. കമിതാക്കളിലെ ചെറിയ പിണക്കങ്ങൾ വലിയ പാഠങ്ങളിലേക്ക് മാറുന്നത് ഗിരീഷ് മൂക്കുത്തിയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. അവന് വേണ്ടി അവൾ ഇടുന്ന മൂക്കുത്തിയാണ് ഈ കഥ. സിനിമാറ്റിക്ക് ഫീൽ കൊണ്ട് വരുന്ന ചിത്രത്തിലെ കിടിലം ബി ജി എം കൂടുതൽ പ്രണയാദ്രമാക്കുന്നുണ്ട്.പൊതുവെയുള്ള ഹ്ര്വസ ചിത്രങ്ങളിൽ നിന്ന് ഇതിനെ മാറ്റിനിർത്തുന്നത് റിയലിസ്റ്റിക്കായുള്ള അവതരണം തന്നെയാണ്.

മികച്ച കാസ്റ്റിംഗിലും ഗിരീഷിന്റെ മൂക്കുത്തി ഒരു പാടി ഉയർന്നു നിൽക്കുന്നുണ്ട്. ചിത്രത്തിൽ വിനീത് വിശ്വത്തിന്റെ കാമുകിയായി തകർത്തഭിനയിച്ചിരിക്കുകയാണ് നൃത്ത വിദ്യാർത്ഥിനിയായ ശ്രീ രഞ്ജിനി. കൂടാതെ സജിൻ ചെറുകയിൽ, വരുൺ ധാര , അനുരാധ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മൂക്കുത്തിയുടെ ക്യാമറ ചലിപ്പിച്ചത് ദേശിയ അവാർഡ് ജേതാവ് അപ്പു പ്രഭാകറാണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, മനോഹരമായി മ്യൂസിക് ചെയ്തിരിക്കുന്നത് ആനന്ദ് മധുസുധനനാണ് .

You might also like